ഭൂമി കയ്യേറ്റം: മുന്‍ ഡി.എം.കെ മന്ത്രി അറസ്റ്റില്‍

Thursday 25 August 2011 1:08 pm IST

തിരുച്ചിറപ്പള്ളി : ഭൂമി കൈയേറിയെന്ന കേസില്‍ ഡി.എം.കെ നേതാവും മുന്‍ ഗതാഗതമന്ത്രിയുമായ കെ.എന്‍. നെഹ്റുവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 6.10 ന്‌ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ്‌ നെഹ്‌റുവിനെ അറസ്റ്റു ചെയ്‌തതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. നെഹ്‌റുവിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകന്‍ അന്‍പില്‍ പെരിയസ്വാമിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുരൈയുര്‍ സ്വദേശി ഡോ.കെ. ശ്രീനിവാസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നു പോലീസ് വ്യക്തമാക്കി. ഡി.എം.കെ ട്രഷറര്‍ എം.കെ. സ്റ്റാലിന്റെ വിശ്വസ്തനാണ് നെഹ്റു. കേസുമായി ബന്ധപ്പെട്ടു വീരപാണ്ടി എസ്. അറുമുഖം, എന്‍.കെ.കെ.പി രാജ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡി.എം.കെ ഓഫീസ്‌ നിര്‍മ്മിക്കുന്നതിനായി ശ്രീനിവാസന്റെ തിരുച്ചിയിലെ ചിനമണിയിലുള്ള 13,000 ചതുരശ്ര അടി ഭൂമി ബലപ്രയോഗത്തിലൂടെ കൈയേറി എന്നാണ്‌ പരാതി. ബലം പ്രയോഗിച്ച് ഇവരെ കൊണ്ടു മുദ്രപത്രത്തില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നു. എന്നാല്‍ ആരോപണം നെഹ്‌റു നിഷേധിച്ചു. ഈ കേസില്‍ രണ്ടു ഡി.എം.കെ പ്രവര്‍ത്തകരെ ചോദ്യം ചെയ്‌തു വരികയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.