റാലേഗന്‍ സിദ്ധി: അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അണ്ണാ ഹസാരെ. രാംലീല മൈതാനയില്‍ കെജ്രിവാള് മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അണ്ണാ ഹസാരെ.
ഇന്ന് രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലമാണെന്നും ഇക്കാര്യം കെജ്രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും ഹസാരെ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റ കെജ്രിവാളിനും മറ്റ് മന്ത്രിമാര്‍ക്കും ഹസാരെ ആശംസകള്‍ നേര്‍ന്ന് കത്തയച്ചു.
ഒരുപാട് നാള് ഒരുമിച്ച് ഉണ്ടായിരുന്നതാണ്. കെജ്രിവാളിന് മികച്ച രീതിയില്‍ ഭരണം നടത്താന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഹസാരെ പറഞ്ഞു. അരവിന്ദ് കെജ്രിവാള് , മനീഷ് സിസോദിയ, സോമനാഥ് ഭാരതി, സൗരഭ് ഭരദ്വാജ്, സത്യേന്ദ്ര ജയിന് , ഗിരീഷ് സോണി, രാഖി ബിര്‍ള എന്നിവരാണ് രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
രണ്ട് വര്‍ഷം മുന്‍പ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ് കെജിരിവാള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: