ഭാവന

Saturday 28 December 2013 9:17 pm IST

സ്‌നേഹിക്കുന്ന സ്ത്രീ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞാല്‍ ഒരു യുക്തിവാദിയുടെ പ്രതികരണമെന്തായിരിക്കും? അയാള്‍ പറഞ്ഞേക്കും, ''നില്‍ക്ക്, നില്‍ക്ക്. ഞാനൊന്നാലോചിക്കട്ടെ. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തു നോക്കി വിവാഹം വിജയിക്കുമോ ഇല്ലയോ എന്ന് ഉറപ്പുവരുത്തട്ടെ. കാര്യങ്ങള്‍ ചിന്തിച്ചുറപ്പിക്കാതെ എന്തെങ്കിലും ചെയ്യുന്നത് യുക്തിയല്ല. '' വിവാഹജീവിതത്തിന്റെ ജയാപജയസാധ്യതകളെക്കുറിച്ച് അയാള്‍ ഗവേഷണപ്രബന്ധംതന്നെ തയ്യാറാക്കിയെന്നുവരും. അതിലയാള്‍ സ്‌നേഹത്തിന് കൊടുക്കുന്ന സ്ഥാനമെന്തായിരിക്കും. ''സ്‌നേഹം യുക്തിക്ക് നിരക്കുന്നതല്ല. അങ്ങനെയൊന്നില്ലതന്നെ. അത് വെറും ഭാവന മാത്രമാണ്. ഉള്ളതാണെങ്കില്‍ അത് ഇന്ദ്രിയങ്ങളെക്കൊണ്ടറിയാന്‍ പറ്റണം. അതിന് കഴിയാത്തതുകൊണ്ട് സ്‌നേഹമെന്നത് സാങ്കല്‍പ്പികം മാത്രമാണെന്ന് ഉറപ്പിക്കാം. - മാതാ അമൃതാനന്ദമയീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.