ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ ലോക്‌സഭ

Thursday 25 August 2011 4:43 pm IST

ന്യൂദല്‍ഹി: അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ ലോക്‌സഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഹസാരെയുടെ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്നും ലോക്‌സഭ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. ശക്തമായ ലോക്‌പാല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമരം അവസാനിപ്പിക്കണമെന്നും സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അഭ്യര്‍ത്ഥിച്ചതിന്‌ തൊട്ടുപിന്നാലെ സ്‌പീക്കര്‍ മീരാകുമാറും ഹസാരെ നിരാഹാരം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചു.