വിദേശികള്‍ വീണു; വടംവലി മത്സരം ആവേശമായി

Sunday 29 December 2013 9:30 pm IST

മട്ടാഞ്ചേരി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ നടന്ന വടംവലിമത്സരം വിദേശവിനോദസഞ്ചാരികളുടെ പങ്കാളിത്തത്തോടെ ആവേശമായിമാറി. വെളി ദ്രോണാചാര്യ മൈതാനിയില്‍ സ്കാഫ്‌ കൊച്ചിയാണ്‌ വടംവലി മത്സരം സംഘടിപ്പിച്ചത്‌. മത്സരം കാണുവാനെത്തിയ വിദേശ വനിതകളടക്കമുള്ളവര്‍ വടംവലിക്ക്‌ തയ്യാറായപ്പോള്‍ സംഘാടകരിലും, കാണികളിലും, മത്സരാര്‍ത്ഥികളിലും ആവേശമുയര്‍ന്നു. കൂടിനിന്നവര്‍ കൈയ്യടിച്ച്‌ ആരവ മുയര്‍ത്തി വടംവലി മത്സരത്തെ പ്രോത്സാഹിപ്പിച്ചു. ശക്തിപരീക്ഷണത്തിന്റെ വടം വലിക്കിടെ ചിലവിദേശികള്‍ വീണെങ്കിലും ആവേശത്തോടെ വീണ്ടുമവര്‍ മത്സരിച്ചു. പുതുവഞ്ചാരാഘോഷത്തോടനുബന്ധിച്ചുള്ള സാഹസിക മോട്ടോര്‍ ബൈക്ക്‌ റേയ്സ്‌ തിങ്കളാഴ്ച നടക്കും. ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലുടെയാണ്‌ ഇരുചക്രവാഹനങ്ങളുമായി യുവാക്കള്‍ സാഹസിക മത്സരത്തില്‍ പങ്കളികളാകുന്നത്‌. പൂഴിമണ്ണും, കുന്നുകളുമടങ്ങിയ ട്രാക്കിലൂടെയുള്ള മോട്ടോര്‍ ബൈക്ക്‌ റേയ്സ്‌ കാണുവാനും പങ്കെടുക്കുവാനും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും യുവസംഘങ്ങളെത്താറുണ്ട്‌. കൊച്ചിന്‍ അക്വാറ്റിക്ക്‌ ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന മോട്ടോര്‍ ബൈക്ക്‌ റേയ്സ്‌ ഇതിനകം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. ആഘോഷത്തോടനുബന്ധിച്ച്‌ വൈകിട്ട്‌ വെളിയില്‍ റോഡ്ഷോയും, നെഹ്‌റുപാര്‍ക്കില്‍ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ഗാനമേളയും അരങ്ങേറും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.