ന്യൂദല്‍ഹി: ഇടതുപക്ഷത്തിന് ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ ഒരഭിമുഖത്തിലാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
ആംആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് പ്രകാശ് കാരാട്ട് പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
ദല്‍ഹി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കാരാട്ട് സമ്മതിച്ചു. അതുകൊണ്ടു തന്നെ ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേടിയ വിജയം ഇടതുപക്ഷത്തിനും പാഠമാണ്.
ദല്‍ഹിയില്‍ നാമമാത്രമായ സീറ്റില്‍ മത്സരിച്ച ഇടതുപക്ഷത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. ഗൗരവമേറിയ രാഷ്ട്രീയ ബദലായി ആംആദ്മി പാര്‍ട്ടി വരുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കാരാട്ട് പറഞ്ഞു.
യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചെന്നും പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നയങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും പ്രകാശ് കാരാട്ട് കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: