റഷ്യയില്‍ സ്‌ഫോടനം, പത്തു പേര്‍ കൊല്ലപ്പെട്ടു

Monday 30 December 2013 12:33 pm IST

മോസ്‌കോ: തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡ് നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. ദക്ഷിണറഷ്യയിലെ വ്യാവസായിക നഗരമാണ് വോള്‍ഗോഗ്രാഡ്. ഇന്ന് രാവിലെ തിരക്കേറിയ ചന്തയ്ക്കടുത്തായിട്ടുണ്ടായിരുന്ന ബസിലാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ ദിവസം റെയില്‍വെ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഞാറാഴ്ച്ചയുണ്ടായ  സ്‌ഫോടനത്തിന് സമാനമായി നടന്ന സംഭവത്തില്‍ ഭീകരരാണെന്ന് വിലയിരുത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ആരും തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.