പാചകവാതക സബ്സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധം: കേന്ദ്രം

Monday 30 December 2013 6:56 pm IST

ന്യൂദല്‍ഹി: പാചകവാതക സബ്സിഡിക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാണെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ബാങ്ക്‌ അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക്‌ മാത്രമാണ്‌ സബ്സിഡിയെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ജനുവരി ഒന്ന്‌ മുതലാണ്‌ സബ്സിഡിക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നത്‌. സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ സെപ്തംബര്‍ 23ന്‌ സുപ്രീംകോടതി വിധിച്ചിരുന്നു. ആധാര്‍ കാര്‍ഡിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും പാചകവാതകത്തിന്‌ അടക്കം ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കരുതെന്നും നിര്‍ദ്ദേശിച്ചാണ്‌ സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്‌. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഉത്തരവ്‌ പുനഃപരിശോധിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.