പൂവിന്റെ മണവും ഭംഗിയും ചന്ദ്രികയുടെ കുളിര്‍മയും മറ്റും ബുദ്ധിയുപയോഗിച്ച് അളക്കാന്‍ തുടങ്ങിയാല്‍ അവയൊന്നും ആസ്വദിക്കാന്‍ കഴിയില്ല. പ്രകൃതിയുടെ സൗന്ദര്യമാസ്വദിക്കാന്‍ യുക്തി വേണ്ട, ബുദ്ധി വേണ്ട. ഏത് കൊച്ചുകുട്ടിക്കും അതിന് കഴിയും. അതുപോലെയാണ് സ്നേഹവും. ജീവിതം അനുഭവിച്ചറിയേണ്ടതാണ്, നുകരേണ്ടതാണ്. അല്ലാത്ത ബുദ്ധിയിലൊതുക്കാന് കഴിയുന്നതല്ല. അതിന് ശ്രമിച്ചാല്‍ നഷ്ടപ്പെടുന്നത് നമുക്കുതന്നെയാണ്.
കടല്‍ത്തീരത്തിരുന്ന് ആ അനന്തതയിലേക്ക് നോക്കുക. തിരമാലകള്‍ ഉയര്‍ന്ന് താഴുന്ന താളത്തിന് ചെവികൊടുക്കുക. അതൊരനുഭവമാക്കി മാറ്റുക. സൃഷ്ടി വൈഭവത്തെയും സ്രഷ്ടാവിന്റെ മഹിമയെയും കുറിച്ച് അദ്ഭുതസ്തബ്ധരാകാന് മാത്രമേ നമുക്ക് കഴിയൂ. അതേ സമയം സമുദ്രത്തെ യുക്തികൊണ്ടളക്കാന്‍ തുനിഞ്ഞാലോ? ആ അദ്ഭുതാനുഭവം, ആഹ്ലാദം, കൗതുകം എല്ലാം നമുക്ക് നഷ്ടമാകും.”
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: