കണ്ണൂര്‍: തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുക്കുന്നത് മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടുന്നത് പോലെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. ഇതുകൊണ്ടൊന്നും യു.ഡി.എഫ് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാരം ചെന്നിത്തലയുടെ കൂടി തലയില്‍ കെട്ടിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി ഒരുക്കിയ കെണിയാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നടത്തിയ പഠനത്തില്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിന് കിട്ടില്ലെന്നാണ്. ഈ റിപ്പോര്‍ട്ട് തയാറാക്കിയ ചെന്നിത്തലയ്ക്ക് ഒരു പണി കൊടുത്തതാണ് മന്ത്രിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവഞ്ചൂരിനെ മാറ്റിയത് ചീഫ് വിപ്പിന്റെ ആരോപണങ്ങളെത്തുടര്ന്നാണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: