മുംബൈ: ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കി. ടീമില്‍ രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ബിന്നിയും ഈശ്വര്‍ പാണ്ഡെയുമാണ് പുതുമുഖ താരങ്ങള്‍. അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ജനുവരി 19നാണ് ആദ്യ ഏകദിനം.
ഇന്ത്യന്‍ ടീം: എം. എസ്. ധോനി, ശിഖര്ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ് ലി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ആര്. അശ്വിന്, രവീന്ദര്‍ ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സുരേഷ് റെയ്ന, ഇഷാന്ത് ശര്‍മ, അമിത് മിശ്ര,സ്റ്റുവര്‍ട്ട് ബിന്നി, ഈശ്വര്‍ പാണ്ഡെ, വരുണ്‍ ആരോണ്‍. ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന സെലക്ടര്‍മാരുടെ യോഗത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: