സിഡ്നി: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇടംപിടിച്ചു. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് വാര്‍ണറെ ഓസീസ് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നത്. കഴിഞ്ഞ ജൂണില്‍ ഇംഗ്ലണ്ടിനെതിരായാണ് വാര്‍ണര്‍ അവസാനം ഏകദിനം കളിച്ചത്. ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്സണ്, ഷോണ്‍ മാര്‍ഷ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫിലിപ്പ് ഹ്യൂഗ്സ്, ആഡം വോഗ്സ്, മോയ്സസ് ഹെന്റിക്വസ്, കല്ലം ഫെര്ഗൂസന് എന്നിവരെ ഒഴിവാക്കി.
ജനുവരി 12നാരംഭക്കുന്ന പരമ്പരയുടെ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ്. ജോര്‍ജ്ജ് ബെയ്ലിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അടുത്തിടെ പ്രകടിപ്പിക്കുന്ന മികച്ച ഫോമിന്റെ അടിസ്ഥാനത്തിലാണ് വാര്‍ണറെ ടീമില്‍ തിരിച്ചെടുത്തതെന്ന് ഒസ്ട്രേലിയന്‍ ചീഫ് സെലക്ടര്‍ ജോണ്‍ ഇന്‍വെരാരിറ്റി പറഞ്ഞു. മോശം പ്രകനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഇന്ത്യാ പര്യടനത്തിന് മുന്നോടിയായാണ് വാര്‍ണര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ മികച്ച ഫോമാണ് തിരിച്ച് ടീമിലെത്താന്‍ ഓസീസ് ഓപ്പണറെ തുണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: