ടി പി വധം: കൂറുമാറിയവര്‍ക്കെതിരെ കേസെടുക്കും

Wednesday 1 January 2014 3:31 pm IST

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കും. കേസില്‍ ഹാജരാക്കിയ സാക്ഷികളില്‍ 52 പേരാണ് കൂറുമാറിയത്. ഇവരില്‍ 16 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ആറ് പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. കോടതിയെ തെറ്റിദധരിപ്പിച്ചെന്ന കുറ്റത്തിനാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ നേരത്തെ പോലീസ് തീരുമാനിച്ചിരുന്നു. ഇവരുള്‍പ്പടെ ടിപി വധകേസില്‍ സാക്ഷികളായ 19 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവില്‍ 36 പ്രതികളുളള കേസിന്റെ വിധി ജനുവരി 22നാണ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.