തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ നാല് പേര് മരിച്ചു. ആലുവ അത്താണിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. അങ്കമാലി സ്വദേശി ശിവദാസന്‍, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും.
ബൈക്കിനെ ടിപ്പര്‍ ലോറി മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് രണ്ടാമത്തെ അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഈ അപകടത്തില്‍ രണ്ട് പേര് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് ആറ്റിങ്ങല്‍ വലിയകുന്ന് ഗസ്റ്റ് ഹൗസിന് സമീപത്താണ് അപകടം. മരിച്ചത് അരുവിക്കര സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. വലിയകുന്നില്‍ ബസിറങ്ങി അവനവഞ്ചേരി ഭാഗത്തേക്ക് ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. മരിച്ചവരുടെ മൃതദേഹം ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: