കാഠ്മണ്ഡു: നേപ്പാളില്‍ ബസ് മറിഞ്ഞ് ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. പൊഖാരയില്‍നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രാമദ്ധ്യേയാണ് മിനിബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെല്ലാം കൊല്‍ക്കത്ത സ്വദേശികളാണ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ഹൈവേയില്‍നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് 60 അടി താഴ്ചയിലുള്ള പൃഥ്വി നദിയിലേക്ക് വാഹനം വീഴുകയായിരുന്നു. അഞ്ചുപേര്‍ അപകട സ്ഥലത്തും ഒരാള്‍ പിന്നീട് ആശുപത്രിയിലും വച്ചാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 11 പേര് മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: