ശബരിമല: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് തുടര്‍ച്ചയായ പതിനാലാംവര്‍ഷവും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് അന്നദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടം അയ്യപ്പഭക്തര്‍. ആന്ധ്ര അനന്തപുരിയില്‍ നിന്നുള്ള ശ്രീ ശബരിമല അന്നദാന സേവാസമിതിയാണ് ഈ പുണ്യപ്രവര്‍ത്തിക്കു പിന്നില്‍. സന്നിധാനത്ത് കൊപ്രാക്കളത്തിന് സമീപമാണ് അന്നദാനത്തിനായി താത്കാലിക സംവിധാനം ഒരുക്കിയിട്ടുള്ളത്. രാവിലെ ആറ് മുതല്‍ രാത്രി 12 വരെയാണ് ഭക്ഷണ വിതരണം. പ്രഭാതഭക്ഷണമായി ഉപ്പുമാവ്, പൊങ്കല്‍ എന്നിവയും ഉച്ചഭക്ഷണമായി ചോറും സാമ്പാറും രാത്രിയില്‍ വെജിറ്റബിള്‍ ബിരിയാണി, സാമ്പാര്‍ സാദം എന്നിവയുമാണ്് നല്‍കുന്നത്.
സേവാസമിതി പ്രസിഡന്റും ആന്ധ്ര റോഡ് ആന്റ് ബില്‍ഡിങ്ങ് റിട്ടയര്‍ഡ് ഉദ്യോഗസ്ഥനുമായ മോഹന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള 18 പേരാണ് സംഘത്തിലുള്ളത്. സമിതി അംഗങ്ങള്‍ തന്നെയാണ് അന്നദാനത്തിന്റെ ചിലവും വഹിക്കുന്നത്. വര്‍ഷംതോറും ശബരിമലയിലേക്കുള്ള ഭക്തന്മാരുടെ എണ്ണം കൂടി വരികയാണ്. അതുകൊണ്ട് ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ആഹാരം ലഭ്യമാക്കുകയാണ്് അന്നദാനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. എല്ലാ വര്‍ഷവും ജനുവരി 1 മുതല്‍ മകരവിളക്ക് വരെയാണ് അന്നദാനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: