ഡോക്യുമെന്ററി പ്രദര്‍ശനം

Thursday 25 August 2011 10:37 pm IST

തൃശൂര്‍ : ചിത്രകാരന്‍ കെ.സി.എസ്‌.പണിക്കരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മ്യൂസിയം ആന്റ്‌ മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗ.25,26 തിയ്യതികളില്‍ ചലച്ചിത്ര-ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 25ന്‌ വൈകീട്ട്‌ 3 മണി മുതല്‍ തൃശ്ശൂര്‍ മ്യൂസിയം ഓഡിറ്റോറിയത്തിലാണ്‌ പ്രദര്‍ശനം നടത്തുന്നത്‌. 25ന്‌ വൈകീട്ട്‌ 3ന്‌ 'കെ.സി.എസ്‌.പണിക്കര്‍- റിഥം ഓഫ്‌ സിംബല്‍സ്‌', 3.30ന്‌ 'ലിയനാര്‍ഡോ ഡാ വിഞ്ചി', 26 വൈകീട്ട്‌ 3ന്‌ 'വാന്‍ഗോഖ്‌-വിന്‍സെന്റ്‌ ആന്‍ഡ്‌ തിയോ', 4.30ന്‌ 'പിക്കാസോ- ദ മാന്‍ ആന്‍ഡ്‌ ഹിസ്‌ വര്‍ക്ക്‌' എന്നിവയാണ്‌ പ്രദര്‍ശിപ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.