തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. അടുത്ത സാമ്പത്തിക വര്‍ഷം ഏഴര ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2015 മാര്‍ച്ചില്‍ ആദ്യഘട്ട പണി തുടങ്ങുന്ന സ്മാര്‍ട്ട് സിറ്റിയിലൂടെ 12000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
കൊച്ചിയില്‍ രണ്ടു ഇലക്ട്രോ മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുമെന്നും ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപനം. പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സോളാര്‍ തട്ടിപ്പ്, പാചകവാതകവിലവര്ദ്ധന എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നയപ്രഖ്യാപന പ്രസംഗം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 2014 ല്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ബിസിനസ് മീറ്റ് സംഘടിപ്പിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാകും. സ്മാര്‍ട് സിറ്റിയില്‍ ആദ്യഘട്ടത്തില്‍ 12,000 പേര്‍ക്ക് ജോലി നല്‍കും. പിന്നോക്ക മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഉന്നത സമിതി രൂപീകരിക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.
പ്രധാന പ്രഖ്യാപനങ്ങള്‍
*കസ്തൂരിരംഗന്ഗാഡ്ഗില് റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി, പശ്ചിമഘട്ട മേഖലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
*ഗുരുവായൂര്‍ ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും, ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കും
*അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി കെ.എസ്.ആര്.ടി.സി 10 വോള്‍വോ ബസുകള്‍ വാങ്ങും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവ ഉടന്‍ തുടങ്ങും
* ഏഴ് ബസ് സ്റ്റേഷനുകളില്‍ ഷോപ്പിംഗ് കോംപ്ളക്സ്, കൊച്ചി തേവരയില്‍ ബസ് സ്റ്റേഷന് സ്ഥാപിക്കും
*ഒമ്പത് നാഷണല്‍ ഹൈവേ ബൈപാസുകള്‍ ഉടന്‍ വികസിപ്പിക്കും
*300 കിലോമീറ്റര്‍ തീരദേശപാത വികസിപ്പിക്കും
*കരമന-കളിയാക്കാവിള പാത വികസനം ഈ വര്‍ഷം
*കെ.എസ്.ഇ.ബി ഓഫീസുകളില്‍ സോളാര്‍ ലൈറ്റുകള്‍, ലാഭപ്രഭ പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍
*പാലക്കാട് ഒരു മെഗാവാട്ടിന്റെ സോളാര്‍ വൈദ്യുത പദ്ധതി
*65 പുതിയ മാവേലി സ്റ്റോറുകളും 10 മൊബൈല്‍ മാവേലി സ്റ്റോറുകളും ആരംഭിക്കും
*തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സര്‍വകലാശാലയാക്കും. ഇതിനുള്ള ബില്‍ കൊണ്ടുവരും *കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളേജുകള്‍ സ്ഥാപിക്കും
*പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും
*മലപ്പുറത്ത് ന്യൂനപക്ഷ പഠന കേന്ദ്രം
*ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഐ.ടി.ഐ സ്ഥാപിക്കും
*മികച്ച വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് ടാലന്റ് ഹണ്ട് നടത്തും
*വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍, സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം അടുത്ത വര്‍ഷം മുതല്‍
*എ.ഡി.ബി വായ്പയെടുത്ത് 140 നിയോജകമണ്ഡലങ്ങളിലും തൊഴില്‍ വൈദഗ്ദ്ധ്യ കേന്ദ്രങ്ങള്‍ തുടങ്ങും
*എല്ലാ മെഡിക്കല്‍ കോളേജുകളിലും വന്ധ്യതാ ക്ളിനിക്കുകള്‍ തുടങ്ങും
*നഗര വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി
*ദരിദ്രര്‍ക്ക് വീടുനിര്‍മാണത്തിന് സഹായം നല്കാന് സ്റ്റേറ്റ് റിസ്ക് ഫണ്ട് എന്ന പേരില്‍ പദ്ധതി
*പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കായികമികവ് വര്‍ദ്ധിപ്പിക്കാന്‍ സ്പോര്‍ട്സ് കോളേജ് സ്ഥാപിക്കും
*ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ പെടുത്തി 60,?000 വീടുകള്‍ നിര്‍മിച്ചു നല്‍കും
*അംഗന്‍വാടികളെ ശിശുപരിപാലന കേന്ദ്രങ്ങളാക്കി ഉയര്‍ത്തും
*ആദിവാസി കോളനികളിലേക്ക് റോഡ് നിര്‍മിക്കാന്‍ 100 കോടി രൂപയുടെ പദ്ധതി
*ആദിവാസികളെ ഫോറസ്റ്റ് വാച്ചര്‍മാരായി നിയമിക്കും
*വനങ്ങളില്‍ 100 ചെക് ഡാമുകള്‍ സ്ഥാപിക്കും
*തീവ്രവാദം നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കും
*കൊച്ചി ഇന്‍ഫോപാര്‍ക്കി സൈബര്‍ പൊലീസ് സ്റ്റേഷന്
*ജനമൈത്രി,? കമ്മ്യൂണിറ്റി പൊലീസ് പദ്ധതി 50 സ്റ്റേഷനുകളില്‍ കൂടി വ്യാപിപ്പിക്കും
*എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ പൊലീസിനെ നിയമിക്കും
*ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഭവന പദ്ധതി
*ഇ ഗവേണന്‍സില്‍ 500 സേവനങ്ങളെ കൂടി ഉള്‍പ്പെടുത്തും
*സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും
*കാര്‍ഷിക മേഖലയ്ക്കായി നെതര്‍ലന്‍ഡ് സഹകരണത്തോടെ സാങ്കേതിക കേന്ദ്രം സ്ഥാപിക്കും
*താലൂക്കുകളെ ബന്ധിപ്പിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം,? ടൗണ്‍ഷിപ്പുകള്‍ക്കായി പ്രത്യേക പദ്ധതി
*പരന്പരാഗത ഉല്പന്നങ്ങള് ബ്രാന്‍ഡ് ചെയ്തു വിപണിയിലിറക്കും
*കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി
*പഞ്ചായത്തുകളില്‍ പുതുവ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ സഹായം
*അന്യസംസ്ഥാനത്ത് നിന്നു കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും ലാബുകള്‍ സ്ഥാപിക്കും
*അട്ടപ്പാടിയിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി
*2014ല്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ബിസിനസ് മീറ്റ് നടത്തും
*ക്ഷീരമേഖലയിലെ മികച്ച സഹകരണ സംഘത്തിന് വര്‍ഗീസ് കുര്യന് മെമ്മോറിയല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തും
*ഇ മാര്‍ക്കറ്റിംഗ് നടപ്പാക്കും
*മലന്പുഴയില്‍ ആനിമല്‍ സയന്‍സ് മ്യൂസിയം
*സമഗ്ര പച്ചക്കറി വിതരണ പദ്ധതി ഈ വര്‍ഷം മുതല്‍
*വട്ടവട-കാന്തല്ലൂര്‍ പച്ചക്കറി കേന്ദ്രം സ്ഥാപിക്കും
*താലൂക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്
*പിന്നാക്ക മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കും
*സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം 2015ല്‍ തുടങ്ങും. പദ്ധതിയിലൂടെ 12,?000 പേര്‍ക്ക് പ്രത്യക്ഷമായി ജോലി
*7.5 ശതമാനം വളര്‍ച്ച കൈവരിക്കുക ലക്ഷ്യം
*വര്‍ഗീസ് കുര്യന് മെമ്മോറിയല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തും
*എല്ലാ മേഖലകളിലും പുരോഗതി നേടി.
*കാരുണ്യലോട്ടറി സാമൂഹ്യസേവനത്തിന്റെ ഉത്തമ മാതൃക
*കൊച്ചിയില്‍ രണ്ട് ഇലക്ട്രോ മാനുഫാക്ചറിംഗ് ക്ളസ്റ്ററുകള്‍ നിര്‍മിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: