മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് കുട്ടികള്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഗോപുവിന്റെ മകനും പരപ്പനങ്ങാടി സ്വദേശി സുനിലിന്റെ മക്കളായ വൈഭവ്(13), വേദ(3) എന്നിവരുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മമാരെ ഇബ്ര ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമദ് ഷാനില്‍ നിന്ന് ഇബ്രയിലേക്ക് പോകുംവഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: