സ്നേഹവും വിശ്വാസവും സമര്‍പ്പണവുമെല്ലാം തമ്മില്‍ ബന്ധപ്പെട്ടവയാണ്. പരസ്പരാശ്രിതമാണ്. അവയിലുടെ മാത്രമാണ് ഹൃദയം പകരാന്‍ കഴിയുന്നത്. വിശ്വാസം എന്നാല്‍ കാണാത്ത, അറിയാത്ത ഒന്നിനെക്കുറിച്ച് ഹൃദയത്തില്‍ ഉറപ്പായി തോന്നുന്ന അനുഭവമാണ്. അത് തികച്ചും വ്യക്തിനിഷ്ഠമാണ്. അത് തെളിയിക്കാന്‍ കഴിയുകയില്ല. അവനവനുതന്നെ സ്വയം അറിയാനേ കഴിയൂ. വിശ്വാസമുള്ളവന് തെളിവാവശ്യപ്പെടുന്നില്ല. വ്യക്തമായി തെളിയിക്കാന്‍ കഴിയുന്നവ വസ്തുതകളാണ്. അവിടെ വിശ്വാസം വേണ്ട. ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെയുണ്ടെന്നത് വിശ്വാസമല്ല. വസ്തുതയാണ്. അവയുടെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയും. ആരും പറയാറില്ല ഭൂമിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന്. അത് അറിവാണ്. അറിവിന്റെ പരിധിക്കപ്പുറമാണ് സ്നേഹത്തിന്റെ വിശ്വാസത്തിന്റെ ലോകം. അത് ബുദ്ധിക്കെത്താന് കഴിയുന്നിടമല്ല. ഹൃദയംകൊണ്ടേ അവയെ അറിയാനാകൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: