കോട്ടയം: യോഗക്ഷേമസഭ കോട്ടയം ജില്ലാസഭയുടെ കുടുംബസംഗമം ”സീമന്തിനി” 5ന് കുമാരനല്ലൂര്‍ ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. രാവിലെ 10ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എന്‍.കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. വിദ്യാനിധി പുരസ്കാര വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന് പോറ്റി നിര്‍വ്വഹിക്കും. പ്രൊഫ.ഇ.എന്‍.രാമന് നമ്പൂതിരി, ഉഷാദേവി, വി.എസ്.ഉണ്ണികൃഷ്ണന്, പി.എന്‍.പ്രഹ്ളാദന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാ സെക്രട്ടറി എ.എ.ഭട്ടതിരിപ്പാട് സ്വാഗതവും കെ.എന്‍.ശ്രീകല നന്ദിയും പറയും.
11.15ന് കലാപരിപാടികള്‍ പിന്നണിഗായകന്‍ വി.ദേവാനന്ദ ഉദ്ഘാടനം ചെയ്യും. 4.30ന് ഗാനമേള, 5ന് നാടകം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: