ഇന്നും നാളെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം

Friday 3 January 2014 10:06 pm IST

കൊച്ചി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ കൊച്ചിയിലെ പരിപാടിയോടനുബന്ധിച്ച്‌ ഇന്നും നാളെയും നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന്‌ ഉച്ചക്ക്‌ 3.30 മുതല്‍ വില്ലിംഗ്ടണ്‍ ഐലന്റിലെ താജ്‌ വിവന്റെ മുതല്‍ മട്ടാഞ്ചേരി റോഡ്‌, ബ്രിസ്റ്റോ റോഡ്‌ വഴി വാത്തുരുത്തി നേവല്‍ ബേസ്‌, തേവര ജംഗ്ഷന്‍ വരെയുള്ള എല്ലാ റോഡുകളിലും ഇടറോഡുകളിലും കണ്ടെയ്നര്‍ റോഡ്‌ ജംഗ്ഷന്‍ മുതല്‍ പുതുവൈപ്പ്‌ എല്‍എന്‍ജി ടെര്‍മിനല്‍ വരെയുള്ള ഗോശ്രീ റോഡിലും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
വെല്ലിംഗ്ടണ്‍ ഐലന്റിലെ ടാജ ്‌ വിവന്റെ മുതല്‍ മട്ടാഞ്ചേരി വാര്‍ഫ്‌ വരെ ഇന്ദിരാഗാന്ധി റോഡ്‌, മട്ടാഞ്ചേരി വാര്‍ഫ്‌ മുതല്‍ വാത്തുരുത്തി റെയില്‍വേഗേറ്റ്‌ വരെ ബ്രിസ്റ്റോ റോഡിലും ബോള്‍ഗാട്ടി ജംഗ്ഷന്‍ മുതല്‍ ഗോശ്രീ റോഡിലും പുതുവൈപ്പ്‌ എല്‍എന്‍ജി ടെര്‍മിനല്‍ വരെയുള്ള റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിംഗ്‌ അനുവദിക്കില്ല. കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ വാഹനങ്ങളും ഐലന്റിലെ പോര്‍ട്ട്‌ ട്രസ്റ്റ്‌ പാര്‍ക്കിംഗ്‌ യാര്‍ഡിലും ബോള്‍ഗാട്ടി പാര്‍ക്കിംഗ്‌ യാര്‍ഡിലും കണ്ടെയ്നര്‍ റോഡിലെ കോതോട്‌ മുതല്‍ വടക്കോട്ടുള്ള റോഡിന്റെ ഇരുവശത്തും പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌.
ഞായറാഴ്ച ഉച്ചക്ക്‌ 2 മുതല്‍ 5.30 വരെ വെല്ലിംഗ്ടണ്‍ ഐലന്റ്‌ താജ്‌ വിവന്റെ മുതല്‍ മട്ടാഞ്ചേരി വാര്‍ഫ്‌, ബ്രിസ്റ്റോ റോഡ്‌ വഴി വാത്തുരുത്തി, നേവല്‍ബേസ്‌, തേവര ജംഗ്ഷന്‍, പള്ളിമുക്ക്‌, ജോസ്‌ ജംഗ്ഷന്‍, ബിടിഎച്ച്‌ മേനക റോഡ്‌, ഹൈക്കോര്‍ട്ട്‌ ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഈ റോഡുകളിലും ഇടറോഡുകളിലും ഈ സമയത്ത്‌ പാര്‍ക്കിംഗ്‌ അനുവദിക്കില്ല. മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബിനെ ആദരിക്കുന്ന ചടങ്ങ്‌ നടക്കുന്ന സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിലേക്ക്‌ പ്രവേശിക്കണമെങ്കില്‍ ഗേറ്റിലൂടെ വിഐപി വാഹനങ്ങള്‍ക്ക്‌ മാത്രമേ പ്രവേശനമുള്ളൂവെന്ന്‌ ട്രാഫിക്‌ പോലീസ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.