എം.വി. രാഘവന്‍ വധശ്രമക്കേസ്‌: വിധി ജൂലൈ 21ന്‌

Thursday 23 June 2011 2:30 pm IST

കണ്ണൂര്‍: കൂത്തുപറമ്പില്‍ എം.വി രാഘവനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ വിധി പറയുന്നതിനായി അടുത്തമാസം 21 ലേക്ക്‌ മാറ്റിവെച്ചു. തലശ്ശേരി അസിസ്റ്റന്റ്‌ സെഷന്‍സ്‌ ജഡ്ജി വിന്‍സന്റാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.
കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ എഎസ്‌ഐ ദിവാകരന്‍, റിട്ട. പോലീസ്‌ കോണ്‍സ്റ്റബിള്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഹാജരായി. കേസ്‌ പിന്‍വലിക്കുന്നതില്‍ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്ന്‌ ഇരുവരും കോടതിയെ രേഖാമൂലം അറിയിച്ചു. പരാതിക്കാരനായ റവഡ ചന്ദ്രശേഖര്‍ ഇന്നും കോടതിയില്‍ ഹാജരായില്ല.
1994 നവംബര്‍ 25ന്‌ കൂത്തുപറമ്പ്‌ അര്‍ബന്‍ സഹകരണബാങ്ക്‌ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ എം.വി രാഘവനെ എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.