പഞ്ചസാരയില്‍ പൊതിഞ്ഞുള്ള ഹിന്ദുനശീകരണമാണ് ഇപ്പോള്‍ നടക്കുന്നത്: എസ്.രമേശന്‍ നായര്‍

Saturday 4 January 2014 9:50 pm IST

കറുകച്ചാല്‍: പഞ്ചസാരയില്‍ പൊതിഞ്ഞുള്ള ഹിന്ദു നശീകരണഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ് എസ്.രമേശന്‍ നായര്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് കങ്ങഴ ഹിന്ദു മത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിന് അമിത ആത്മവിശ്വാസം പാടില്ലെന്നും വെറുതേ ചിന്തിച്ചു സമയം കളയാതെ നവോത്ഥാനത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു മത കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അഡ്വ.ബി.മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും ആദ്ധ്യാത്മിക ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ബി.രാജശേഖരന്‍, ആര്‍.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.