ന്യൂദല്‍ഹി: എഎപി നേതാവ് കേജ്രിവാളിനെ കോണ്‍ഗ്രസ് രൂക്ഷമായി പരിഹസിച്ചു. ആം ആദ്മി പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലൊയിരുന്ന ആറു ദിവസം മുഖ്യമന്ത്രിയായവര്ക്കും പ്രധാനമന്ത്രിപദം സ്വപ്നം കാണാമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദിന്റെ പരിഹാസം. കോണ്‍ഗ്രസ്-എഎപി സഖ്യ ഭരണം നടക്കുന്ന ദല്‍ഹിയില്‍ പാര്‍ട്ടിയുടെ ചുമതലക്കാരന്കൂടിയാണ് ഷക്കീല്‍.
“ആര്‍ക്കും സ്വപ്നം കാണാം. ആരെയും അതില്‍നിന്നു വിലക്കാനാവില്ല. അതിനു നിയമമില്ല. ഒട്ടേറെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നുണ്ട്,” ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
“ചിലര്‍ പ്രഖ്യാപിച്ചു. ചിലര്‍ കരുതുന്നു അവര്‍ക്കും ആകാമെന്ന്. ആറു ദിവസം മാത്രം മുഖ്യമന്ത്രിയായ കേജ്രിവാളിന് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ,” ഷക്കീല്‍ ചോദിച്ചു. സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോഴും പരിഹാസ വിമര്‍ശനങ്ങള്‍ക്കു മടിക്കുന്നില്ലെന്നു മാത്രമല്ല, എഎപി സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നും വ്യക്തമാക്കുന്നതാണ് ഈ പരിഹാസം.
അതിനിടെ, ആം ആദ്മി പാര്‍ട്ടി ലോക്സഭയിലേക്കു മത്സരിക്കുന്നെങ്കിലും താന്‍ ഇത്തവണ പാര്ലമെന്റിലേക്കില്ലെന്നും പ്രധാനമന്ത്രിയാകാന്‍ ഇല്ലെന്നും കേജ്രിവാള് പ്രഖ്യാപിച്ചത് എഎപി പ്രവര്‍ത്തകരില്‍ ആകെ നിരാശ പരത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: