കൊച്ചി : എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അധ്യക്ഷത വഹിച്ചു. ഡോ. എം. ലീലാവതി മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് പി.ആര്. രാമന്, ഡോ. എം. തോമസ് മാത്യു, എന്‍. ഗോവിന്ദ കമ്മത്ത്, കെ. രാധാകൃഷ്ണന്, കെ. ആനന്ദ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
കൊച്ചിയില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്റര്‍ സഹായനിധി ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. എളമക്കര ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച അറിവിന്റെ ജ്യോതി നൃത്തശില്പം അരങ്ങേറി.
വിവിധ ഭാഷകളില്‍ നിന്നും മുന്നൂറില്പരം പ്രസാധകര് പങ്കെടുക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 13 വരെയാണ് നടക്കുന്നത്. ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഇന്ന് രാവിലെ 11 ന് സാസ്കാരിക കൂട്ടായ്മ നടത്തും. പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. എം. അച്യുതന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് എറണാകുളം ധരണി അവതരിപ്പിക്കുന്ന തത്ത്വമസി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: