കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തിലായി

Friday 26 August 2011 10:17 am IST

ചെന്നൈ: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന്‌ ചെന്നൈ നഗരം വെള്ളത്തിലായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപംകൊണ്ടതോടുകൂടി കഴിഞ്ഞദിവസം ഗതാഗതതടസവും രൂക്ഷമായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പത്‌ വരെ നീണ്ടുനിന്ന മഴയുടെ തോത്‌ വര്‍ഷമാപിനിയില്‍ 156.2 മി.മീറ്റര്‍ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ലഭിക്കുന്ന കനത്ത മഴയാണിതെന്ന്‌ കണക്കാക്കപ്പെടുന്നു. നഗരത്തിലെ ആര്‍കോട്ട്‌ റോഡ്‌, പൂനമല്ലി ഹൈവേ, അണ്ണാ സാലൈ, വാള്‍ടാക്സ്‌ റോഡ്‌ എന്നീ പ്രധാന പാതകളില്‍ വെള്ളം കയറിയതോടുകൂടി കനത്ത ഗതാഗത തടസമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.