ഭക്ഷ്യ പണപ്പെരുപ്പം ഉയര്‍ന്നു

Friday 26 August 2011 10:18 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക്‌ കനത്ത പ്രഹരം നല്‍കിക്കൊണ്ട്‌ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും മുന്നോട്ട്‌. ആഗസ്റ്റ്‌ പതിമൂന്നിന്‌ അവസാനിച്ച ആഴ്ചയില്‍ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) 9.8 ശതമാനത്തിലേക്കുയര്‍ന്നു. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത്‌ 9.3 ശതമാനമായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലമെച്ചമെന്നുവേണം കരുതാന്‍. 2010 ആഗസ്റ്റ്‌ 13 ലെ നിരക്ക്‌ 14.56 ശതമാനമായിരുന്നു. ഉള്ളി, ഉരുളക്കിഴങ്ങ്‌, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ്‌ സൂചികയെ മുകളിലേക്ക്‌ ഉയര്‍ത്തിയത്‌. പാല്‍ വിലയില്‍ 9.51 ശതമാനവും പച്ചക്കറി വിലയില്‍ 6.52 ശതമാനത്തിന്റേയും വ്യത്യാസമുണ്ടായി. ഇതോടൊപ്പം പരിപ്പ്‌ വര്‍ഗങ്ങള്‍ 5.56 ശതമാനവും ഗോതമ്പ്‌ 2.8 ശതമാനവും വിലകുറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.