കോട്ടയം: മുന്നാക്ക സമുദായ കോര്പ്പറേഷന്, കമ്മീഷന്, നിര്‍ദിഷ്ട ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്നിവയില്‍ പ്രാതിനിധ്യം വേണമെന്ന യോഗക്ഷേമ സഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യോഗക്ഷേമ സഭ ജില്ലാകുടുംബസംഗമം സീമന്തിനി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതിയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്നാക്ക വിഭാഗങ്ങളുടെ അവശതകള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സിന്ഹുകമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ യോഗക്ഷേമസഭാ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എന്‍. കൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. എ.എ. ഭട്ടതിരിപ്പാട്, എസ്. രാധാകൃഷ്ണന്‍പോറ്റി, പ്രഫ. ഇ.എന്‍.രാമന് നമ്പൂതിരി, ഉഷാദേവി, വി.എസ്. ഉണ്ണികൃഷ്ണന്,പി.എന്‍. പ്രഹഌദരു, കെ.എന്‍ ശ്രീകല തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: