വിമതര്‍ക്ക്‌ മുന്നില്‍ സിപിഎം കീഴടങ്ങുന്നു: ശാന്തയുടെ രാജി സ്വീകരിച്ചില്ല

Sunday 5 January 2014 9:54 pm IST

കൊയിലാണ്ടി: സിപിഎം വിമതശബ്ദത്തിന്‌ മുമ്പില്‍ കീഴടങ്ങുന്നു. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. ശാന്ത ഇന്നലെ സിപിഎം സെക്രട്ടറിക്ക്‌ കൈമാറിയ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ്‌ സി.പി.എം ജില്ലാകമ്മിറ്റിതീരുമാനിച്ചത്‌. ശാന്തയെ അനുനയിപ്പിക്കാന്‍ എം.എല്‍.എ മാരായ എ.പ്രദീപ്കുമാര്‍, കെ.ദാസന്‍ എന്നിവരെ പാര്‍ട്ടിചുമതലപ്പെടുത്തിയിരിക്കുകയാണ്‌. സിപിഎം കൊയിലാണ്ടി ഏരിയാകമ്മിറ്റി അംഗം എന്‍.വി.ബാലകൃഷ്ണനെ ഒരു വര്‍ഷത്തേക്ക്‌ പുറത്താക്കിയപാര്‍ട്ടി നിലപാടിനെതിരെ കൊയിലാണ്ടി പയ്യോളി മേഖലകളില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പാണ്‌ സി.പി.എമ്മിനെ കുഴക്കുന്നത്‌. ഒഞ്ചിയത്തിന്റെ ആവര്‍ത്തനം കൊയിലാണ്ടിയില്‍സംഭവിച്ചാല്‍ വടകരയില്‍സിപിഎമ്മിന്റെ അടിത്തറയിളകും എന്ന ബോധ്യമാണ്‌ സിപിഎം വിമതരെ അനുനയിപ്പിക്കാന്‍ തുനിയുന്നതിന്‌ പിന്നില്‍. കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഏകകണ്ഠമായാണ്‌ ബാലകൃഷ്ണനെതിരായ അച്ചടക്കനടപടി എടുത്തതെന്ന്‌ സിപിഎം ജില്ലാ കമ്മിറ്റി അവകാശപ്പെടുന്നുണ്ട്‌. എന്നാല്‍ കെ. ശാന്ത തന്നെ പരസ്യമായി ഈതീരുമാനത്തെ എതിര്‍ത്തത്‌ പാര്‍ട്ടിയുടെ അവകാശവാദത്തെ പൊളിക്കുന്നതാണ്‌.
ഇപ്പോഴത്തെഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദിനെതിരെ ഗുരുതരമായപരാതികളാണ്‌ എന്‍.വിബാലകൃഷ്ണന്‍പാര്‍ട്ടിക്ക്‌ മുമ്പാകെഉന്നയിച്ചിരിക്കുന്നത്‌.ഇതില്‍ തീരുമാനമോ അന്വേഷണമോ ഇല്ലാതെ ബാലകൃഷ്ണനെ പുറത്താക്കിയതാണ്‌ പാര്‍ട്ടിയില്‍ ഗുരുതരമായ വിഭാഗീയതയ്ക്ക്വഴിമരുന്നിട്ടത്‌.ഇതിനുശേഷമാണ്‌ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുന്നംഗ കമ്മിറ്റി യെചുമതലപ്പെടുത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.