വിജിലന്‍സ്‌ അന്വേഷണം റദ്ദാക്കണമെന്ന അരുണ്‍കുമാറിന്റെ ആവശ്യം തള്ളി

Thursday 23 June 2011 5:57 pm IST

കൊച്ചി: തനിക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ്‌ നല്‍കാനാവില്ലെന്ന്‌ കോടതി വ്യക്തമാക്കി.
ലോകായുക്ത കേസ്‌ പിന്‍വലിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ട സര്‍ക്കാര്‍ നടപടിക്കെതിരെയാണ്‌ അരുണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ലോകായുക്തയില്‍ കേസ്‌ നിലനില്‍ക്കെ വിജിലന്‍സ്‌ നടത്തുന്നത്‌ സമാന്തര അന്വേഷണമാണെന്നാണ്‌ അരുണ്‍കുമാറിന്റെ വാദം.