മുരളിയുടെ പുസ്തകം നരേന്ദ്ര മോദി തരംഗത്തിന്റെ തെളിവ്‌ : രാജഗോപാല്‍

Monday 6 January 2014 10:23 pm IST

തിരുവനന്തപുരം : മുരളി പാറപ്പുറത്തിന്റെ നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്‍ എന്ന പുസ്തകത്തിന്റെ പ്രചാ രം കേരളത്തിലെ മോദി തരംഗത്തിന്റെ സൂചകമാണെന്ന്‌ ഒ. രാജഗോപാല്‍. പ്രസിദ്ധീകരിച്ച ആദ്യ ആഴ്ചയില്‍ തന്നെ ആദ്യ പതിപ്പിലെ 5000 കോപ്പി യും വിറ്റഴിഞ്ഞു എന്നത്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിസാര കാര്യമല്ല. മോദിയെ കുറിച്ച്‌ അറിയാന്‍ കേരളീയര്‍ ഏറെ ആഗ്രഹിക്കുന്ന എന്നതിന്റെ തെളിവാണിത്‌. പുസ്തകത്തിന്റെ രണ്ടാം പതിപ്പ്‌ ഭാരതീയ വിചാരകേന്ദ്രം ഡയര്‍ക്ടര്‍ പി. പരമേശ്വരനില്‍ നിന്നും സ്വീകരിച്ചുകൊണ്ട്‌ രാജഗോപാല്‍ പറഞ്ഞു.
മുരളിപാറപ്പുറത്തിന്റെ എഴുത്തുശൈലി അനുകരണീയമാണെന്ന്‌ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട്‌ പി. പരമേശ്വരന്‍ പറഞ്ഞു. വിവരങ്ങള്‍ തേടിപ്പിടിച്ച്‌ അത്‌ അടുക്കും ചിട്ടയിലും അവതരിപ്പിക്കാനുള്ള മുരളിയുടെ കഴിവ്‌ അത്ഭുതകരമാണെന്നും പരമേശ്വരന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ സഹപ്രാന്ത പ്രചാരക്‌ കെ. വേണു, ജന്മഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, റസിഡന്റ്‌ എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.