ന്യൂദല്‍ഹി: പാചകവാതക ഡീലര്‍മാര്‍ ജനുവരി 19 മുതല്‍ അനിശ്ചതകാല സമരം നടത്തുമെന്ന് എല്‍പിജി ഡീലര്‍മാരുടെ സംഘടന അറിയിച്ചു. പാചകവാതക മേഖലയില്‍ പെട്രോളിയം കമ്പനികള്‍ പുതിയ ഡീലര്മാര നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.
ഫെഡറേഷന് ഓഫ് എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് ഇന്ത്യയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ ഒഴികെയുള്ള സിലിണ്ടറുകളുടെ വില്‍പ്പന ജനുവരി 15 മുതല്‍ നിര്‍ത്തും. 19 മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങും.
പുതിയ ഡീലര്‍മാരെ ക്ഷണിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പുറത്തിറക്കിയ പരസ്യം പിന്‍വലിക്കണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: