സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക്‌ പ്രവേശനം തുടരാം

Friday 26 August 2011 2:49 pm IST

ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക്‌ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാമെന്നും ഈ മാസം 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷനുകള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതി ഉത്തരവ്‌. മാനേജ്മെന്റുകളുടെ ലിസ്റ്റില്‍ പ്രവേശനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.