ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-ഭൂതല മിസൈല്‍ പൃഥ്വി2 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ്യയിലെ ചന്ദിപ്പൂരില്‍ നിന്ന് പുലര്‍ച്ചയാണ് മിസൈല്‍ പരീക്ഷിച്ചത്. 3500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള ആണവ പോര്മനുകള് വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കും.
ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് പരീക്ഷിച്ചത്. മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ പതിവ് പരിശീലനത്തിന്റെ ഭാഗമായിരുന്നു പരീക്ഷണം.
2003ലാണ് പ്രിഥ്വി2 സൈന്യത്തിന്റെ ഭാഗമായത്. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനും പൃഥ്വി മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: