വേദാന്തരത്നം പുരസ്കാരം സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദക്ക്‌

Tuesday 7 January 2014 9:45 pm IST

കോഴിക്കോട്‌: കൊളത്തൂര്‍ അദ്വൈതാശ്രമം ഏര്‍പ്പെടുത്തിയ വേദാന്തരത്നം പുരസ്കാരത്തിന്‌ വാഴൂര്‍തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദ അര്‍ഹനായി.
വേദാന്ത ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കേരളീയ സമൂഹത്തില്‍ ധര്‍മ്മശാസ്ത്രപ്രചാരണം ചെയ്യുന്ന പണ്ഡിതന്‌ അദ്വൈതാശ്രമം നല്‍കിവരുന്ന പുരസ്കാരമാണ്‌ വേദാന്തരത്നപുരസ്കാരം. വേദാന്തശാസ്ത്രത്തെ സാമ്പ്രദായിക ശുദ്ധിയോടെ നിരവധി പ്രഭാഷണങ്ങളിലൂടെയും വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ മഠാധിപതി എന്ന നിലക്കും മറ്റും ദീര്‍ഘകാലമായി സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ മാനിച്ചാണ്‌ ഈ പുരസ്കാരം.
സ്വാമി വിവിക്താനന്ദ സരസ്വതി, പി. പരമേശ്വരന്‍, ഡോ. കെ.എം. പ്രിയദര്‍ശന്‍ ലാല്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ പുരസ്കാരം നിര്‍ണ്ണയിച്ചത്‌. 20,001/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം. കൊളത്തൂര്‍ അദ്വൈതാശ്രമഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ കോഴിക്കോട്ടു വെച്ചു നടക്കുന്ന ധര്‍മ്മ പ്രഭാഷണ പരമ്പരയില്‍ ജനുവരി 14 ന്‌ പുരസ്കാരം സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.