മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ട്രെയിനിന് തീപിടിച്ച് 9പേര് മരിച്ചു. മുംബൈയിലെ ബാന്ദ്രയില്നിന്നു ഡെറാഡൂണിലേക്കു പോയ ഡെറാഡൂണ്‍ എക്സ്പ്രസ് ട്രെയിനിനാണു തീപിടിച്ചത്. താനെയിലെ ധനു റെയില്‍വേ സ്റ്റേഷനടുത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗേറ്റ്മാന്റെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
ഒരു സ്ത്രീ ഉള്‍പ്പടെ 9 പേര് മരിച്ചതയാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം തന്നെ ശ്വാസംമുട്ടിയാണ് മരിച്ചത്. നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എസ് 3, എസ് 4, എസ് 5 കോച്ചുകള്ക്കാണു തീപിടിച്ചത്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. തീ പടരുമ്പോള്‍ യാത്രക്കാരേറെയും ഉറക്കത്തിലായിരുന്നു. നിരവധി പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. പലരും അടിയന്തര രക്ഷാ വാതിലുകളിലൂടെ പുറത്തേക്കു ചാടുകയായിരുന്നു.
അപകടകാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സെര്‍ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് യാത്രക്കാരുടെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ട്രെയിന്‍ ഗോല്‍വാദ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കിയെന്നാണ് വിവരം. അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി താനെയില്‍ ഹെല്പ് ലൈന്‍ തുറന്നിട്ടുണ്ട്. നമ്പര്‍: 02223011853, 02223007388
ഒരു മാസത്തിനിടയില്‍ രാജ്യത്തു ട്രെയിനിനു തീപിടിച്ചുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞദിവസം ബംഗളുരുവില്‍നിന്നു നാന്ദേഡിലേക്കു പോയ എക്സ്പ്രസ് ട്രെയിനിന് ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിലെ പുട്ടപര്‍ത്തിക്കടുത്തുള്ള കൊച്ചത്തേരുവില് തീപിടിച്ച് ഇരുപത്താറുപേര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: