രമ്യ വധം: പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Wednesday 8 January 2014 10:38 am IST

കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളി രമ്യ വധക്കേസിലെ പ്രതിയും രമ്യയുടെ ഭര്‍ത്താവുമായ ഷമ്മികുമാറിനെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. ഭാര്യയെ വധിച്ച ശേഷം അബുദാബിയിലേയ്ക്ക് കടന്ന ഷമ്മികുമാറിനെ അവിടെ വെച്ച് പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി സുദര്‍ശനന്‍, പയ്യന്നൂര്‍ സിഐ അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2010 ജനുവരി 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു വയസുള്ള മകള്‍ക്കൊപ്പം പയ്യന്നൂരിലെ ലോഡ്ജില്‍ മുറിയെടുത്ത ഷമ്മികുമാര്‍,​ രമ്യയെ കഴുത്തു ഞെരിച്ചുകൊന്ന ശേഷം കെട്ടിത്തൂക്കിയെന്നാണു കേസ്. മകളെ പിന്നീട് രമ്യയുടെ വീട്ടുവരാന്തയില്‍ ഉപേക്ഷിച്ച ശേഷം ഷമ്മി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. നാല് വര്‍ഷത്തോളം ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞ പ്രതിയെ പിടികൂടാന്‍ കഴിയാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് അബുദാബിയിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞ മലയാളികളാണ് പിടികൂടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.