നിയമസഭാ മന്ദിര ക്രമക്കേട്‌ അന്വേഷിക്കും: ജയലളിത

Thursday 23 June 2011 3:05 pm IST

ചെന്നെ: തമിഴ്‌നാട്ടിലെ പുതിയ നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജയലളിത ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. മദ്രാസ്‌ ഹൈക്കോടതി റിട്ടയേര്‍ഡ്‌ ജഡ്ജി ജസ്റ്റിസ്‌ എസ്‌. തങ്കരാജന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷനാണ്‌ ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കുക. കമ്മീഷന്‍ മൂന്ന്‌ മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ അറിയിച്ചു.