ലോക്പാല്‍ ബില്ലില്‍ ചര്‍ച്ച നാളെ

Friday 26 August 2011 5:04 pm IST

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ നാളെ ലോക്സഭ ചര്‍ച്ച ചെയ്യും. പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബെന്‍സാലാണ്‌ ഇക്കാര്യം അറിയിച്ചത്‌. അതിനിടെ, ശക്തമായ ലോക്പാല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം നാളെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. േ‍ ലാക്പാല്‍ ബില്ലിനുമേല്‍ ചട്ടം 184 പ്രകാരം വോട്ടിങ്ങോടെയുളള ചര്‍ച്ചയാണ്‌ വേണ്ടതെന്ന്‌ ബിജെപി ആവശ്യപ്പെട്ടു.
ദേശസുരക്ഷ ഒഴികെയുള്ള പ്രധാനമന്ത്രിയുടെ അധികാര പദവികളെ ലോക്പാല്‍ പരിധിയില്‍ പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രമേയം നാളെ ബിജെപി അവതരിപ്പിക്കും. ലോക്പാല്‍ ഇന്ന്‌ ചര്‍ച്ച ചെയ്യുമെന്നായിരുന്നു സ്പീക്കര്‍ നേരത്തേ അറിയിച്ചിരുന്നത്‌.