കൊച്ചി: ഐപിഎല്‍ കോടിപതി ക്ലബിലേക്ക് മലയാളികളുടെ അഭിമാനമായ സഞ്ജു വി. സാംസണും. ഏപ്രിലില്‍ തുടങ്ങുന്ന ഏഴാം സീസണില്‍ നാല് കോടി രൂപക്കാകും സഞ്ജു രാജസ്ഥാന് റോയല്‍സിനുവേണ്ടി പാഡണിയുക. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി കളിച്ച സഞ്ജുവിന്റെ പ്രതിഫലം 10 ലക്ഷം മാത്രമായിരുന്നു. എന്നാല്‍ ഐപിഎല്‍ ചട്ടം അനുസരിച്ച് രാജ്യത്തിന് വേണ്ടി കളിച്ചിട്ടില്ലാത്ത ഒരു കളിക്കാരനെ അടുത്ത സീസണില്‍ നിലനിര്‍ത്തണമെങ്കില്‍ നാല് കോടി രൂപ പ്രതിഫലം നല്‍കണം. സഞ്ജുവിനെ ഈ സീസണിലും നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് സഞ്ജുവും കോടിപതി പട്ടികയില്‍ ഇടംപിടിക്കുന്നത്.
ഇന്ത്യ അണ്ടര്‍ 19 ടീമിെന് വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ രാജസ്ഥാന് റോയല്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പൊരുതി തോറ്റ രാജസ്ഥാന് സഞ്ജുവിന്റെ മികവിലാണ് മുന്നേറിയത്.
ഈ സീസണിലും ഉജ്ജ്വല ഫോം തുടരുന്ന സഞ്ജു ഏഷ്യാ കപ്പ് ഫൈനലില്‍ സെഞ്ച്വറി നേടി ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്തില് മുഖ്യപങ്കുവഹിച്ചിരുന്നു. കേരളത്തിന് വേണ്ടി ഈ സീസണില്‍ രഞ്ജിയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും കുറിച്ചു. ഈ പ്രകടനമാണ് സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സിനെ പ്രേരിപ്പിച്ചത്.
ഐപിഎല്ലില്‍ കോടിപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി മാറുകയാണ് സഞ്ജു. 19 വയസ്സും 58 ദിവസവും പ്രായമായ സഞ്ജുവിന് തുടര്‍ന്നും രാജസ്ഥാന് റോയല്‍സില്‍ കളിക്കാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡ് നായകപദവി ഒഴിഞ്ഞെങ്കിലും രാജസ്ഥാന് റോയല്‍സിന്റെ ഉപദേശകനായി തുടരുന്നതും സഞ്ജുവിനെ ടീമില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ 11 കളികളില്‍ നിന്ന് 115 റണ്‍സ് സ്രെടെക്ക് റേറ്റില്‍ 206 റണ്‍സാണ് സഞ്ജു നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: