എരുമേലി ചന്ദനക്കുടം നാളെ

Wednesday 8 January 2014 9:24 pm IST

എരുമേലി: എരുമേലി മഹല്ല് മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവം നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് എരുമേലി പള്ളി അങ്കണത്തില്‍ നിന്നും ഗജവീരന്മാരുടെ അകമ്പടിയില്‍ മൂന്നു മേഖലകളിലേക്ക് മാലിസാ ഘോഷയാത്ര പറപ്പെടും. വൈകിട് 5ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മാലിസാ ഘോഷയാത്ര പള്ളയില്‍ തിരിച്ചെത്തും. 6.30ന് ചന്ദനക്കുട ഘോഷയാത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ജമാ അത്ത് കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചമ്പലത്തിലെ സ്വീകരണത്തോടെ ആരംഭിക്കുന്ന ചന്ദനക്കുടത്തിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, പഞ്ചായത്ത് കമ്മറ്റി, കെഎസ്ആര്‍ടിസി, ദേവസ്വം, വിവിധ ഹൈന്ദവ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കും. രാത്രി 11ന് എരുമലി ക്ഷേത്രാങ്കണത്തില്‍ ദേവസ്വം, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സ്വീകരണം നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എരുമേലി ജമാ അത്ത് പ്രസിഡന്റ് പി.എച്ച് അബ്ദുള്‍ സലാം, സെക്രട്ടറി പി.എ.ഇര്‍ഷാദ്‌സ കമ്മറ്റിയംഗങ്ങളായ നിസാര്‍ പ്ലാമൂട്ടില്‍, പി.എം.ബഷീര്‍, സി.യു.അബ്ദുള്‍ കരീം, സലീം പറമ്പില്‍, നൗഷാദ് ചുഴുകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.