റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം കുതിപ്പ് തുടരുന്നു. ഇന്നലെ നാല് സ്വര്‍ണവുമായി റാഞ്ചിയില്‍ മികച്ച പ്രകടനം നടത്തിയ കേരളത്തിന്റെ കുട്ടികള്‍ രണ്ടാം ദിനമായ ഇന്ന് രാവിലെ ഒരു സ്വര്‍ണം കൂടി നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള എ.എം.ബിന്‍സി സ്വര്‍ണം നേടി.
മണിയൂര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിനിയാണ് ബിന്‍സി. ബിന്‍സിയുടെ അവസാന സ്കൂള്‍ മീറ്ററാണിത്. ഈയിനത്തില്‍ സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയ പാലക്കാട് ജില്ലയില്‍ നിന്നുള്ള പി.വി. സുകന്യയെ അയോഗ്യയാക്കി.
33 പോയിന്റുമായി കേരളമാണ് മെഡല്‍പട്ടികയില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്. എട്ടു പോയിന്റുകളുമായി മഹാരാഷ്ട്രയും പഞ്ചാബുമാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: