സംസ്ഥാനത്തെ പ്രവാസി നിക്ഷേപം 75,000 കോടി കവിഞ്ഞു: മുഖ്യമന്ത്രി

Thursday 9 January 2014 4:13 pm IST

ന്യൂദല്‍ഹി: സംസ്ഥാനത്തെ പ്രവാസി നിക്ഷേപം 75,000 കോടി രൂപ കവിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസികള്‍ കേരളത്തിന് പണം മാത്രമല്ല സംഭാവന ചെയ്യുന്നതെന്നും സംസ്ഥാനത്തിന് ലോകോത്തര നിലവാരത്തിലേക്ക് എത്താനുള്ള ആശയങ്ങളും അവര്‍ പങ്കുവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതന്റെ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്. രാജ്യത്തെ തന്നെ മികച്ച നിക്ഷേപക സൗഹഡൃദ സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം നിക്ഷേപം ആകര്‍ഷിക്കാനുള്ള നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.