കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. പുലര്‍ച്ചെ ദുബായില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം പിടികൂടി. കൊടുവള്ളി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ പോരോ മറ്റു വിശദാംശങ്ങളോ ഡിആര്‍ഐ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇസ്തിരിപ്പെട്ടിയ്ക്കകത്ത് ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എക്സ്റേ സ്കാനിംഗ് പരിശോധനയിലാണ് പിടിയിലായത്. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്തവാളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
ഒരു ഇടവേളയ്ക്കുശേഷം കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്ത് സജീവമാകുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച എട്ട് കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍നിന്ന് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: