ന്യൂദല്‍ഹി: വിലക്കയറ്റം തടയാന്‍ രണ്ടു മാസത്തേക്കു സവാള കഴിക്കേണ്ടെന്ന് സുപ്രീം കോടതി. രാജ്യത്ത് ഉള്ളിയുടെയും മറ്റു പച്ചക്കറികളുടെയും വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ പരാമര്‍ശം.
രണ്ടു മാസം സവാള കഴിക്കാതിരുന്നതാല് വിപണിയില്‍ തനിയെ വില കുറയുമെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന് അധ്യക്ഷനായ ഡിവിഷന് ബഞ്ച് ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. ഉള്ളിയുടെയും മറ്റും വില നിയന്ത്രിക്കുകയല്ല കോടതിയുടെ ജോലിയെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇത്തരം ഹര്‍ജികള്‍ പൊതുതാത്പര്യ ഹര്‍ജികളുടെ ഗണത്തില്‍ പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: