ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ബിജെപിക്കു ഭീഷണി ആകുമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുന്നറിയിപ്പു നല്‍കിയെന്ന വാര്‍ത്ത ആര്‍എസ്എസ് നിഷേധിച്ചു. ചില പത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പത്രമോഫീസില്‍ നിര്‍മ്മിച്ചെടുത്ത വാര്‍ത്തയാണതെന്ന് വൈദ്യ അറിയിച്ചു.
സര്‍സംഘചാലക് ഇങ്ങനെയൊരു പ്രസ്താവന നിഷേധിച്ചതായി വിശദീകരിച്ച ഡോ. വൈദ്യ ഈ വിഷയത്തില്‍ മോഹന്‍ ഭാഗവത് ഒരു മാധ്യമത്തോടും സംസാരിച്ചിട്ടേ ഇല്ലെന്ന് പറഞ്ഞു. സര്‍സംഘചാലക് ഹൈദരാബാദില്‍ ആര്‍എസ്എസ് സംഘടനാ പരിപാടികളില്‍ സംബന്ധിക്കുകയാണ്. യോഗങ്ങളില്‍ എബിവിപി, വനവാസി കല്യാണ്‍ ആശ്രമം,വിഎച്ച്പി,ബിഎംഎസ്, കിസാന്‍ സംഘ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഒരു ദിവസത്തെ യോഗത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്, മുന്‍ അദ്ധ്യക്ഷന്‍ ഗഡ്കരി, സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവരും പങ്കെടുത്തെന്നും വൈദ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: