ചിന്നക്കനാലിലെ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നു

Thursday 23 June 2011 3:42 pm IST

മൂന്നാര്‍: ചിന്നക്കനാലിലെ അനധികൃത ഭൂമി കയ്യേറ്റക്കാരെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു തുടങ്ങി. കയ്യേറ്റക്കാരുടെ കുടിലുകള്‍ ഉദ്യോഗസ്ഥര്‍ തീയിട്ടു നശിപ്പിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലാണ്‌ ഒഴിപ്പിക്കല്‍ നടത്തുന്നത്‌. രണ്ടു കിലോമീറ്ററോളം സ്ഥലം കയ്യേറി കെട്ടിയിരുന്ന കമ്പിവേലിയും ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റി. അതിനിടെ പ്രതിഷേധമായി എത്തിയ നാട്ടുകാരെ പോലീസ്‌ തടഞ്ഞു.