തിരുവനന്തപുരം: നടന് മധുവിന്റെ ഭാര്യ എം.ജയലക്ഷ്മിയമ്മ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നലെ വെകിട്ട് നാല് മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. 1964ലാണ് മധുവും ജയലക്ഷ്മിയമ്മയും വിവാഹിതരായത്. മകള്‍- ഉമ, മരുമകന്- കൃഷ്ണകുമാര്‍ (എം ഡി ടൈം കോച്ചിംഗ് സെന്റര്‍,കണ്ണമൂല). ചെറുമകന്: വിശാഖ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് കണ്ണമ്മൂലയിലെ വസതിയായ ശിവഭവനത്തില്‍.
സിനിമാ-സീരീയല്‍ താരങ്ങളായ സുരേഷ്ഗോപി, പൂജപ്പുരരവി, പൂജപ്പുര രാധാകൃഷ്ണന്, എം.ആര്.ഗോപകുമാര്‍, സന്തോഷ്കുറുപ്പ്, ചിപ്പി, പ്രേംകുമാര്‍, കാലടി ഓമന, നിര്‍മാതാവ് കിരീടം ഉണ്ണി, സംവിധായകന് വിജി തമ്പി, കെ. മുരളീധരന് എംഎല്‍എ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: