വസുന്ധര രാജെ വിഐപി സുരക്ഷ ഒഴിവാക്കി

Saturday 11 January 2014 10:25 pm IST

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ വിഐപി സുരക്ഷാ ഒഴിവാക്കി. കൂടാതെ തന്റെ സുരക്ഷ പകുതി കുറയ്ക്കുകയും ചെയ്തു. സംസ്ഥാനത്ത്‌ മുഖ്യമന്ത്രിക്കായി അംഗീകരിക്കപ്പെട്ടിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയാണ്‌ വെട്ടിക്കുറച്ചത്‌. രാജസ്ഥാനിലെ 17,000 സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒഴിവ്‌ ഉടന്‍ നികത്തുമെന്നും വസുന്ധര വ്യക്തമാക്കി.
രാജസ്ഥാനിലെ ഓരോ എംഎല്‍എയ്ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട്‌ തോക്കോട്‌ കൂടിയ സുരക്ഷാ സൈനികരും മന്ത്രിമാര്‍ക്ക്‌ അഞ്ച്‌ പോലീസുകാരുമാണ്‌ സുരക്ഷാക്രമീകരണത്തിനുള്ളത്‌. എംഎല്‍എമാരുടെ സുരക്ഷ ഉയര്‍ത്തുന്നതിനോ മന്ത്രിമാരുടെ സുരക്ഷാ സൈനികരുടെ എണ്ണം കുറക്കുന്നതിനോ നിലവില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ജില്ലാകളക്ടര്‍, സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ മന്ത്രിമാരുടെ സുരക്ഷ കഴിവതും കുറക്കണമെന്ന്‌ മുഖ്യമന്ത്രി വസുന്ധര അറിയിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലുമുള്ള സുരക്ഷയില്‍ ഇളവ്‌ വരുത്തിയതോടൊപ്പം വിഐപി സുരക്ഷയില്‍ നിന്നും പിന്‍വലിച്ച ഉദ്യോഗസ്ഥരെ ക്രമസമാധാനത്തിന്‌ നിയോഗിക്കുമെന്നും ഡിജിപി ഒമീന്‍ദ്രാ ഭരദ്വാജ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.